 
ഇരുകൈകളിലും ബ്രഷ്ഏന്തി ജിതേഷ്ജിയുടെ വേഗവര
മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി ചെന്നിത്തല മഹാത്മ പബ്ലിക് സ്കൂൾ ഹാളിൽ, ഇരു കൈകളിലും ബ്രഷുമായി ജിതേഷ്ജി നടത്തിയ വേഗവവര വിസ്മയമായി. കുട്ടികളും മുതിർന്നവരും ആവശ്യപ്പെട്ട പടങ്ങൾ പ്രത്യേകം തയ്യാറക്കിയ രണ്ട് ബോർഡുകളിൽ വരച്ചാണ് സദസിനെ അതിശയിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രു, എ.ബി. വാജ്പേയ്, അയ്യൻകാളി, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങി സജി ചെറിയാൻ എം.എൽ.എയെ വരെ വേഗവരയിൽ പതിഞ്ഞു.
24 ലോകരാജ്യങ്ങളടക്കം 7000 ലേറെ സ്റ്റേജുകളിൽ വരവേഗ വിസ്മയവുമൊരുക്കിയ ചിത്രകാരനാണ് ജിതേഷ് ജി. 2008 ൽ ഇരുകൈകളും ഒരേസമയം ഒരേപോലെ ഉപയോഗിച്ച് അഞ്ച് മിനിറ്റിൽ 50 പ്രശസ്തരെ സ്റ്റേജിൽ വരച്ച് വരവേഗത്തിൽ ലോക റെക്കാഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെലിബ്രിറ്റി റാങ്കിങ് കമ്പനിയായ റാങ്കർ ഡോട്കോം മികച്ച 100 ലോകപ്രശസ്ത ചിത്രകാരന്മാരുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1
പന്തളം തെക്കേക്കര ഭഗവതിക്ക് പടിഞ്ഞാറ് ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾക്കൊപ്പം എക്കോ - ഫിലോസഫിക്കൽ സന്യാസ ജീവിതം നയിക്കുകയാണ് ഇദ്ദേഹമിപ്പോൾ. കോന്നിയിൽ സ്വന്തമായി ഏക്കർ കണക്കിന് സ്ഥലത്ത് വനം വച്ചുപിടിപ്പിച്ചിട്ടുണ്ട്. സജി ചെറിയാൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, വൈസ് പ്രസിഡന്റ് രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ദീപു പടകത്തിൽ എന്നിവർ ചേർന്ന് ജിതേഷ്ജിയെ ആദരിച്ചു.
#ചെങ്ങന്നൂർ പെരുമയിൽ ഇന്ന്
മാന്നാർ: വരമുദ്ര വൈകിട്ട് മൂന്നിന്, സെമിനാർ അഞ്ചിന്, കഥാപ്രസംഗം ആറിന്, കഥക് രാത്രി 7.30ന്.
ചെങ്ങന്നൂർ: വിളംബരജാഥ വൈകിട്ട് മൂന്നിന്, പന്തളം ബാലന്റെ ഗാനമേള രാത്രി ഏഴിന്