കറ്റാനം: കട്ടച്ചിറ എൽ.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ സംഗമം ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗം കെ.ആർ.ഷൈജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എസ്. നന്ദകുമാർ, റവന്യു ഉദ്യോഗസ്ഥൻ ടി. രഞ്ജിത്ത്, പഞ്ചായത്തംഗം എസ്.അജോയി കുമാർ, ഇ.എസ്.ആനന്ദൻ, സീനിയർ അധ്യാപിക വി.ബി.വിദ്യ,കെ.എസ്.പ്രിയ എന്നിവർ സംസാരിച്ചു.