 
മാന്നാർ: നിത്യോപയോഗ സാധനങ്ങളുടെ തീ വില, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടുക എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ മാർക്കറ്റ് ജംഗ്ഷനിൽ ധർണ നടത്തി. ജില്ലാ കമ്മിറ്റി അംഗം റിയാസ് ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനവാസ് മാന്നാർ, സെക്രട്ടറി റിയാസ് കൊല്ലകടവ്, നിയാസ് ഇസ്മായിൽ, റഹീം ചാപ്രയിൽ, ശിഹാബ്, കൃഷ്ണകുമാർ, റഷീദ്, ഹാഷിം, റഫീഷ്, അഫ്സൽ കാസിം തുടങ്ങിയവർ പങ്കെടുത്തു.