
ചാരുംമൂട്: നൂറനാട് എക്‌സൈസ് സംഘം രാത്രിയിൽ നടത്തിയ പട്രോളിംഗിൽ ചാരുംമൂട് ജംഗ്ഷന് കിഴക്ക് നിന്നു വള്ളികുന്നം പരിയാരത്തുകുളങ്ങര സ്വദേശി സന്തോഷിനെ 12 ഗ്രാം കഞ്ചാവുമായി പിടികൂടി. ചാരുമൂട് ജംഗ്ഷന് കിഴക്ക് സ്റ്റേറ്റ് ബാങ്കിന് സമീപം തട്ടുകട നടത്തുന്ന പുതുപ്പള്ളികുന്നം സ്വദേശി ഷൈജു ഖാനാണ് കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിൽ നൽകിയതെന്ന് ഇയാൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഷൈജുഖാനെ രണ്ടാം പ്രതിയാക്കി വീട്ടിലും തട്ടുകടയിലും പരിശോധന നടത്തി. ഷൈജു ഖാൻ ഒളിവിലാണ്. രാത്രിയിൽ തട്ടുകടയും വീടും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നയാളാണ് ഷൈജു ഖാനെന്നും എക്സൈസ് അധികൃതർ പറഞ്ഞു. നൂറനാട് എക്‌സൈസ് ഇൻസ്‌പെക്ടർ എ. അഖിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് സുധീർ, സി.ഇ.ഒമാരായ ബി. പ്രവീൺ, അരുൺ, പ്രകാശ്, അബ്ദുൾ റഫീഖ്, ബാബു ഡാനിയേൽ എന്നിവർ പങ്കെടുത്തു.