ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീ ക്ഷേത്രത്തിലെ 6-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് നാളെ തുടക്കമാവും. വള്ളികുന്നം സുരേഷ് ശർമ്മയാണ് യജ്ഞാചാര്യൻ. പന്മന ബിനു, തകഴി സത്യൻ, പത്തിയൂർ ബാബു എന്നിവർ യജ്ഞ പൗരാണികരും.
ഇന്നു രാവിലെ 7.30 ന് ഹരിപ്പാട് ശ്രീമുരുക അഖണ്ഡനാമ ജപസമിതിയുടെ അഖണ്ഡനാമ ജപയജ്ഞം. വൈകിട്ട് 4.30ന് പുതുപ്പറമ്പ് ശ്രീ ദേവീക്ഷേത്രത്തിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. നാളെ രാവിലെ 6ന് ക്ഷേത്രം മേൽശാന്തി ലേബു വാസുദേവൻ ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. 7.30ന് ഗ്രന്ഥനമസ്കാരം. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. നവംബർ ഒന്നിന് രാവിലെ 10ന് നരസിംഹാവതാരം, രണ്ടിന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം, മൂന്നിന് രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, അഞ്ചിന് വിദ്യ രാജഗോപാല മന്ത്രാർച്ചന, നാലിന് രാവിലെ 10.30ന് പുത്തൻപുരയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് അഞ്ചിന് ലക്ഷ്മി വിളക്ക് പൂജ, അഞ്ചിന് രാവിലെ 11.30ന് കുചേലാഗമനം, ആറിന് രാവിലെ 10ന് സ്വധാമ പ്രാപ്തി, നാലിന് അവഭൃഥസ്നാന ഘോഷയാത്ര.