photo
ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിലെ കാവുടയോൻ ക്ഷേത്രത്തിന്റെ കട്ടിളവയ്പ് കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ നിർവഹിക്കുന്നു

ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പുനർനിർമ്മിക്കുന്ന കാവുടയോൻ ക്ഷേത്രത്തിന്റെ കട്ടിളവയ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ നിർവഹിച്ചു.മാളികപ്പുറം നിയുക്ത മേൽശാന്തി ഹരിഹരൻ നമ്പൂതിരി ചടങ്ങിൽ വിശിഷ്ടാതിഥിയായി. ഉപദേശക സമിതി പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻ നായർ, സെക്രട്ടറി നന്ദനം ദേവദാസ്,അസി.എൻജിനീയർ എം.ജെ.പ്രേംജി, സബ്ബ് ഗ്രൂപ്പ് ഓഫീസർ പി.ടി.കൃഷ്ണകുമാരി,മേൽശാന്തി എൻ.ചന്ദ്രപ്പൻ,വേണപ്പൻപിള്ള,ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മാളികപ്പുറം നിയുക്ത മേൽശാന്തി ഹരിഹരൻ നമ്പൂതിരിയ്ക്ക് ക്ഷേത്രത്തിൽ സ്വീകരണവും നൽകി.