ആലപ്പുഴ: ആലപ്പി പ്ലാറ്റ്‌ഫോം ട്രക്ക് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി യൂണിയൻ രുപികരിച്ചു. ആലപ്പുഴ ചടയൻമുറി സ്മാരകത്തിൽ ചേർന്ന രുപീകരണ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.പി.മധു മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി. ആർ.അനിൽകുമാർ (പ്രസിഡന്റ്), നൈസാം ഉസ്മാൻ (വൈസ് പ്രസിഡന്റ്), ഇ.ഇസഹാക്ക് (ജനറൽ സെക്രട്ടറി), ഷമീർ സുലൈമാൻ (സെക്രട്ടറി), എസ്.ഷഫീക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.