ചേർത്തല: അരീപ്പറമ്പ് കുടുംബ മഠത്തിലെ പ്രതിഷ്ഠാ കലശവാർഷികവും തളിച്ചുകൊടയും 31ന് നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 11.30 വരെ നടക്കുന്ന ചടങ്ങുകളിൽ മേൽശാന്തി ഗോവിന്ദൻ പോറ്റി കാർമ്മികത്വം വഹിക്കും.