ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ തീരദേശ മേഖലയിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ അഭയ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് അദ്ധ്യക്ഷത വഹിക്കും.
ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ.ജെ.ബോബൻ റിപ്പോർട്ട് അവതരിപ്പിക്കും.