ചേർത്തല:സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ മനുഷ്യചങ്ങലയൊരുക്കുന്നു.ഒരു മാസത്തോളമായി ഗ്രാമപഞ്ചായത്തിൽ വിദ്യാലയങ്ങളുടെയും യുവജനക്ലബുകളുടെയും വായനശാലകളുടെയും സഹകരണത്തിൽ നടന്നുവരുന്ന പരിപാടികളുടെ തുടർച്ചയായാണ് നവംബർ ഒന്നിന് മനുഷ്യചങ്ങല തീർക്കുന്നത്.
പഞ്ചായത്തതിർത്തിയിൽ കാളികുളം മുതൽ പുത്തനങ്ങാടി വരെയുള്ള 11 കിലോമീ​റ്റർ നീളത്തിലാണ് ചങ്ങലയൊരുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ്,വൈസ് പ്രസിഡന്റ് പ്രവീൺ.ജി.പണിക്കർ,സെക്രട്ടറി പി.ഉദയസിംഹൻ,അംഗങ്ങളായ സാനുസുധീന്ദ്രൻ,മാത്യുകൊല്ലേലിൽ,സീനാ സുർജിത്ത്,മിനിലെനിൻ,ശ്രീകാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 3ന് തീർക്കുന്ന മനുഷ്യചങ്ങലയിൽ മന്ത്റി പി.പ്രസാദ് കാളികുളത്ത് ആദ്യ കണ്ണിയാകും. എ.എം.ആരിഫ് എം.പി പുത്തനങ്ങാടിയിലും കണ്ണിയാകും. ജില്ലാകളക്ടടറടക്കം പങ്കെടുക്കും