a
ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച സെവൻ ഫുട്ബോൾ ടൂർണ്ണമെന്റിലെ വിജയികൾക്ക് എച്ച്.സലാം എം.എൽ.എ ട്രോഫി നൽകുന്നു

ആലപ്പുഴ : ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും 16 ടീമുകൾ പങ്കെടുത്തു. ചെങ്ങന്നൂർ ഗോൾഡൻ ബൂട്ട് എഫ്സി വിജയികളായി. മണ്ണഞ്ചേരി നവജീവൻ സ്പോർട്സ് ക്ലബ്ബിനെ 2-0നാണ് പരാജയപ്പെടുത്തിയത്. അക്ഷരമുറ്റം വെൺമണിക്കാണ് മൂന്നാം സ്ഥാനം. എച്ച്.സലാം എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ജില്ലാ യുവജന കേന്ദ്രം കോ-ഓർഡിനേറ്റർ ജയിംസ് സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, എസ്.ഡി കോളേജ് പ്രിൻസിപ്പൽ സരസ്വതി അന്തർജനം, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാന്ദ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ .ബി സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.