ambala

അമ്പലപ്പുഴ: മാനവികത, മയക്കുമരുന്ന്, ലഹരി, കുടുംബസൗഹാർദ്ദം തുടങ്ങിയ വിഷയങ്ങളിൽ നീർക്കുന്നം ഇജാബ മഹൽ സംഗമം സംഘടിപ്പിച്ചു.. പ്രസിഡന്റ് ഇബ്രാഹിംകുട്ടിവിളക്കേഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗായകനും മോട്ടിവേറ്ററുമായ നവാസ് പാലേരി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഇമാം ഹസൻഫൈസി പ്രാർത്ഥന നടത്തി. മദ്റസയിൽ അമ്പത് വർഷം പിന്നിട്ട മാവുങ്കൽ നൂർമുഹമ്മദ് മുസ്ലിയാർ, മഹൽ ഉപദേശകസമിതി ചെയർമാൻ പ്രിമീയർ മുസ്തഫഹാജി, മുൻ പ്രസിഡൻ്റുമാരായ അബ്ദുൽറഹീം, അബ്ദുൽറഹുമാൻമുസ്ലിയാർ, അഹമ്മദ്കണ്ടൻകുളങ്ങര, മുഹമ്മദ്ഷാഹു, അബ്ദുൽമജീദ്, ലത്തീഫ്പൂതിയോട്, അബ്ദുൽഖാദർ എന്നിവരെ ആദരിച്ചു. ഷാഹുമാവുങ്കൽ, ബദറുദ്ദീൻനീർക്കുന്നം, അബ്ദുൽകരീംവാളംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഷരീഫ് മൂത്തേടം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷുക്കൂർചെള്ളംമ്പാട് നന്ദിയും പറഞ്ഞു.