ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ മസ്റ്ററിംഗ് ആലപ്പുഴ ഡിപ്പോയിൽ നവംബർ ഒന്നിന് ആരംഭിക്കും. 7 പ്രവൃത്തി ദിവസങ്ങളിൽ മാത്രമായിരിക്കും ആലപ്പുഴ ഡിപ്പോയിൽ മസ്റ്ററിംഗ് ചെയ്യാനുള്ള
സൗകര്യം ഉണ്ടായിരിക്കുക. അതിനുശേഷം ജില്ലാ ഓഫീസായ ഹരിപ്പാട് മാത്രമേ മസ്റ്ററിംഗ് നടത്താൻ കഴിയൂവെന്ന് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ,സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.