ambala
ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ മെഡിസിൻ വിഭാഗം സംഘടിപ്പിച്ച സെമിനാർ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ: ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ മെഡിസിൻ വിഭാഗം സംഘടിപ്പിച്ച സെമിനാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു.ന്യൂറോ മെഡിസിൻ വിഭാഗം തലവൻ ഡോ.സി.വി. ഷാജി അദ്ധ്യക്ഷനായി . ന്യൂറോ മെഡിസിൻ വിഭാഗം അസോ.പ്രൊഫസർ ഡോ.പ്രശാന്ത് എസ്.ആർ, ഡോ.രാഗേഷ് ആർ, ഡോ.രോഹിത് രാംകുമാർ, ഡോ.അപർണ അമർനാഥ്, ഡോ.സൂരജ് മേനോൻ ,ഡോ.എസ്. രഞ്ജിനി ,രക്ത ദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ, സുമ എന്നിവർ സംസാരിച്ചു.