ചേർത്തല: എൻ.എസ്.എസ്. പതാകദിനത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പതാക ഉയർത്തിയ ശേഷം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.38 പേർക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്യും.താലൂക്കിലെ 78 കരയോഗങ്ങളിലും തിങ്കളാഴ്ച പതാക ദിനം ആചരിക്കുമെന്ന് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ അറിയിച്ചു.