 
ചേർത്തല:ബി.ജെ.പി ഈസ്റ്റ് വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലഹരി ഭീകരതയ്‌ക്കെതിരെ ജനജാഗ്രതാ സദസ് നടത്തി.നഗരസഭ ഓഫീസിന് മുന്നിൽ ചേർന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.അജിത്ത് ആമുഖ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജനറൽ സെക്രട്ടറി പ്രശാന്ത് കര്യാനപ്പള്ളി, വൈസ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ,കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ,വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സന്തോഷ്,ധനേഷ് കുമാർ, കൗൺസിലർമാരായ ആശാ മുകേഷ്, മിത്രാ വിന്ദാ ഭായി എന്നിവർ സംസാരിച്ചു.