ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ച രണ്ടാം ദിനവും നഗരത്തിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളിലും വെള്ളം ലഭിച്ചില്ല.

പല ലൈനുകളിൽ നൂല് പോലെയാണ് ജലമെത്തിയതെന്നും പരാതിയുണ്ട്. പമ്പിംഗിന്റെ ശക്തി കൂടുന്ന മുറയ്ക്ക് എല്ലാ ലൈനുകളിലും വെള്ളം എത്തിത്തുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി. കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പൊതുജനങ്ങളും കൗൺസിലർമാരും പരാതി പറഞ്ഞ പ്രദേശങ്ങളിൽ നഗരസഭയുടെ ടാങ്കറുകളിൽ ജലം എത്തിച്ചതായി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു.