a
നാസർ പട്ടരുമഠം ( ചീഫ് കോഡിനേറ്റർ ),ബിന്ദു മംഗലശ്ശേരി ( സെക്രട്ടറി )

ആലഷുഴ : 4 എ.എം ക്ലബ് ഗ്ലോബൽ ആലപ്പുഴ ജില്ലാ ചാപ്ടർ ഭാരവാഹികളായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ (രക്ഷാധികാരി), നാസർ പട്ടരുമഠം (ചീഫ് കോ-ഓർഡിനേറ്റർ), ബിന്ദു മംഗലശ്ശേരി (സെക്രട്ടറി), ബിജു സ്‌കറിയ (ട്രഷറർ), അരുൺനാഥ്, പ്രഭാഷ് പലേരി,ബാലമുരളി, റോജി മണല, മധു പുന്നപ്ര (കോ -ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

സമ്പൂർണ്ണ പരിവർത്തനം എന്ന ആപ്തവാക്യത്തിലുടെ പുലർച്ചെ നാലിന് ഉണരുന്നവരുടെ ലോക കൂട്ടായ്മയാണ് 4 എ.എം ക്ലബ് ഗ്ലോബൽ. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മലയാളി സംരംഭകൻ റോബിൻ തിരുമലയാണ് ക്ലബ്ബിന്റെ സ്ഥാപകൻ.മോട്ടിവേഷണൽ ക്ലാസുകൾ, യോഗ ക്ലാസുകൾ,മെഡിറ്റേഷൻ ക്ലാസുകൾ, എക്സ്‌പെർട്ട് ടോക്ക്, സ്പീക്കേഴ്സ് ക്ലബ്, ബിസിനസ് ക്ലബ്ബ്, മോർണിംഗ് മാസ്റ്ററി തുടങ്ങിയ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. .കൂടുതൽ വിവരങ്ങൾക്ക് : 9447791168