 
അമ്പലപ്പുഴ: മലയാള നാടകപ്രവർത്തകരുടെ സാംസ്ക്കാരിക സംഘടനയായ നാടക് ജില്ലാ സമ്മേളനം വറവൂർ ജനജാഗൃതി ഭവനിൽ നടന്നു. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ .ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ഭാരവാഹികളായി എച്ച് .സുബൈർ (പ്രസിഡന്റ്) ,പ്രവീൺ രാജ് (സെക്രട്ടറി), മധു.ജി ചേർത്തല (ട്രഷറർ), പ്രിയ ജോഷി, രവി പ്രസാദ്, വിമൽ റോയ് (വൈസ് പ്രസിഡന്റുമാർ) ലാൽ ബി, ജോബ് ,രാധാ ശശി (ജോയിന്റ് സെക്രട്ടറി), സന്തോഷ് തകഴി, രമേഷ് മേനോൻ, ഷാജി കളിയച്ചൻ, ഉല്ലാസ് ക്ലാസിക്കൽ, അഡ്വ.ശ്രീനാഥ് സേതുമാധവൻ, മാളു ആർ ദാസ്, ശശി കെ കലാലയം, നിത ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.