 
ചേർത്തല:കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ ലോക സ്ട്രോക്ക് ദിനാചരണത്തിന്റെ ഭാഗമായി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആശുപത്രി ന്യൂറോ ഫിസിഷ്യൻ ഡോ.ലിബ്ബി പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.ന്യൂറോ വിഭാഗത്തിലെ ഡോ.അശ്വനി,ഫിസിയോതെറാപ്പി ഇൻ ചാർജ്ജ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ.ശശിധരൻ എന്നിവർ പങ്കെടുത്തു.