ചേർത്തല:തീർത്ഥാടനകേന്ദ്രമായ
തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ജപമാല മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് തങ്കിക്കവല സെന്റ് ജോസഫ് പള്ളിയുടെ സമീപത്ത് നിന്ന് വൈകിട്ട് 4.30 ന് തങ്കി പള്ളിയിലേക്ക് സമാപന റാലി ആരംഭിക്കും.ഇടവകയിലെ 47
ഫാമിലി യൂണി​റ്റുകൾ നേതൃത്വം വഹിക്കും.6ന് പള്ളിയിൽ എത്തിച്ചേരമ്പോൾ വികാരി ഫാ: ജോർജ്ജ് എടേഴത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി നടക്കും.തുടർന്ന് മരിയൻ എക്സിബിഷൻ തീർത്ഥാടകർക്കായി തുറന്നു കൊടുക്കും.സ്‌നേഹ വിരുന്നോടെ സമാപിക്കും.