മാവേലിക്കര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചിന്റെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് മാവേലിക്കര ഐ.എം.എ ഹാളിൽ നടന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, കൊല്ലം ദേശിംഗനാട്, ഹരിപ്പാട്, ചെങ്ങന്നൂർ, പന്തളം തുടങ്ങിയ ഐ.എം.എ ബ്രാഞ്ചുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഐ.എം.എയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി.സക്കറിയാസ് ഇൻസ്റ്റലേഷൻ ഓഫീസറായാണ് ചടങ്ങ് നടന്നത്. ഡോ.സോണിയ സുരേഷ് (പ്രസിഡന്റ്), ഡോ.ദിലീപ് കുമാർ ( സെക്രട്ടറി), ഡോ.കെ.എം വറുഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു.