ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1857-ാം നമ്പർ പാണ്ടനാട് നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാണ്ടനാട് നോർത്ത് ശ്രീനാരായണ കൺവൻഷൻ ഇന്ന് സമാപിക്കും.
വൈകിട്ട് 6.30ന് അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും. രാവിലെ 8.30 ന് ഗുരുക്ഷേത്രത്തിൽ വിശ്വശാന്തി ഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദപൂജ. രാത്രി 9ന് വിവിധ കലാപരിപാടികിൾ. കുടുംബജീവിതവും ആരോഗ്യവും ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ഇന്നലെ ഡോ.ധന്വന്തരൻ വൈദ്യൻ ഇടുക്കി പ്രഭാഷണം നടത്തി. യൂണിയനിലെ മുഴുവൻ ശാഖകളിലും ശ്രീനാരായണ കൺവെൻഷൻ നടത്തുകയെന്ന ലക്ഷ്യത്തോടെ 15-ാമത് കൺവൻഷനാണ് പാണ്ടനാട് നോർത്ത് ശാഖയിൽ നടത്തിയത്. 1826 പെണ്ണുക്കര, 1848 തുരുത്തിമേൽ, 1266 ചെറിയനാട്, 1326 കാരയ്ക്കാട് തെക്ക് എന്നീ ശാഖകളുടെ ആഭിമുഖ്യത്തിലുള്ള കൺവൻഷനുകൾ നവംബർ 25ന് ആരംഭിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.