c

ആലപ്പുഴ : തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പുറക്കാട് സ്വാഗത് കോളേജിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ പുറക്കാട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജിനു രാജ് ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്തംഗം ഇ.ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനി​ലെ എ.എസ്.ഐ ബിജു സ്വാഗതം പറഞ്ഞു. എസ്.ഐ പ്രദീപ് ക്ലാസ്സ് നയിച്ചു. സിനിയർ സിവിൽ പോലീസ് ഓഫീസർ അൻസാർ നന്ദി പറഞ്ഞു. പുറക്കാട് ഗ്രാമപഞ്ചായത് 16 വാർഡ് മെമ്പർ ഡി.മനോജ് കുമാർ, സ്വാഗത് കോളേജ് പ്രിൻസിപ്പൽ വി​.എസ്. ബിനു , എസ്.ഐ. സനൽ കുമാർ.സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ഷാനി, അമൽ മനോഹർ, രമേശ്, ഷിജിൻ സമേഷ് പ്രതീഷ് തോമസ് ,കോസ്റ്റൽ വാർഡൻ പ്രമോദ് എന്നിവർ സംസാരി​ച്ചു.