ഹരിപ്പാട് : മംഗലം മഹാകവി കുമാര വൈജയന്തി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്‌ നടത്തി. പ്രസിഡന്റ്‌ എസ്. ജയറാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ നഹാസ് ബോധവത്കരണ ക്ലാസ് നയിച്ചു. വി സുധീർ,മെമ്പർ പ്രസീത സുധീർ,പി.കെ മിനി, ഷാജി, എം. ജോയ്, പ്രമോദ്, ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.