കുട്ടനാട് കേരളകൗമുദിയും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ തലവടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് നടക്കും. ലയൺസ് ക്ലബ് അഡ്വൈസർ ഗവർണർ കെ ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സർക്കലേഷൻ മാനേജർ രമേശ് പണിക്കർ അദ്ധ്യക്ഷത വഹിക്കും.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത് പിഷാരത്ത്, കേരളകൗമുദി അസി​. സർക്കുലർ മാനേജർ എ.ജി.സുഭാഷ് എന്നിവർ സംസാരി​ക്കും. അധൃാപകൻ സി.കണ്ണൻ സ്വാഗതവും അദ്ധ്യാപിക ബി.സുരജ നന്ദിയും പറയും..