ഹരിപ്പാട്: ഇസ്കഫ് ( ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ്‌, സെമിനാർ, വിവിധ മേഖലകളിലുള്ളവർക്ക് ആദരം, കലാപരിപാടികൾ എന്നിവ ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് ഗാന്ധി സ്ക്വയറിൽ നടക്കുന്ന സെമിനാർ ഇസ്കഫ് സംസ്ഥാന ചെയർമാൻ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് മുഖ്യാതിഥിയാവും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ കെ. എം രാജു ഭദ്രദീപം തെളിയിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി .മനോജ് കുമാർ, ആർ.മുരളീധരൻ നായർ, കെ.സുന്ദരേശൻ, ചേപ്പാട് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.