കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവാഹപൂർവ്വ കൗൺസിലിംഗ് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർമാരായ പി.വി.സന്തോഷ് വേണാട്, എ.ജി.സുഭാഷ്, എം.ബാബു, സിമ്മി ജിജി, മൈക്രോഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ എന്നിവർ പങ്കെടുത്തു.