അമ്പലപ്പുഴ : പുറക്കാട്,പഴയങ്ങാടി ശ്രീനാരായണ ധർമ്മ പ്രാർത്ഥനാസമാജത്തി​ൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും കെട്ടിട സമുച്ചയ ഉദ്ഘാടനവും നാളെ മുതൽ നവംബർ 3വരെ നടക്കും.ഒക്ടോബർ 31ന് വൈകി​ട്ട് 4 ന് വിഗ്രഹ ഘോഷയാത്ര,.നവംബർ 3ന് രാവി​ലെ 11.45ന് സ്വാമി​ ശി​വസ്വരൂപാനന്ദയുടെയും വെളി​യനാട് സന്തോഷ് തന്ത്രി​യുടെയും മുഖ്യ കാർമ്മി​കത്വത്തി​ൽ പ്രതി​ഷ്ഠ നടക്കും. 12.30ന് പൊതുസമ്മേളനം. മണിയമ്മ അംബുജാക്ഷി ഭദ്രദീപപ്രകാശനം നി​ർവഹി​ക്കും.സമാജം പ്രസിഡന്റ് എം.ഭദ്രൻ അദ്ധ്യക്ഷത വഹിക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ കെട്ടിട സമുച്ചയവും പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി സമാജം ഓഫീസും ഉദ്ഘാടനം ചെയ്യും. സ്വാമി​ ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. എം.ടി.മധു,കെ.ഉത്തമൻ,വി.എസ്.ജിനുരാജ് എന്നിവർ സംസാരി​ക്കും.സമാജം സെക്രട്ടറി ആർ.തങ്കച്ചൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി.പത്മരാജൻ നന്ദി​യും പറയും.