മാരാരിക്കുളം: കൃപാസനം ആത്മീയ സാംസ്‌കാരിക കേന്ദ്രത്തിൽ നിന്ന് കൃപാസനം ഡയറക്ടർ ഡോ.ഫാദർ വി.പി.ജോസഫ് വലിയവീട്ടിൽ നയിച്ച ജപമാല മഹാ റാലി വിശ്വാസികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാദർ സ്റ്റീഫൻ ജെ. പുന്നക്കൽ റാലിക്ക് വരവേൽപ്പേകി പൊന്നാടചാർത്തി സ്വീകരിച്ചു. മോൺ.ജോയ് പുത്തൻവീട്ടിൽ, ഫാദർ പോൾ ജെ.അറക്കൽ,ഡോക്ടർ യേശുദാസ് കാട്ടിത്തയിൽ,ഫാദർ അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ,ഫാ.പ്രഭു ആന്റണി,ഫാ.ജോൺസൺ പുത്തൻവീട്ടിൽ എന്നിവർ ശുശ്രൂഷകൾ നയിച്ചു. ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി അർപ്പിച്ചു.സണ്ണി പരത്തിയിൽ,തങ്കച്ചൻ പനക്കൽ,അഡ്വ.എഡ്വേവേർഡ് തുറവൂർ,റോബർട്ട് കലവൂർ,ജോസഫ് അരൂർ,ജയേഷ് ജെറോം,അലോഷ്യസ് തൈക്കൽ എന്നിവർ നേതൃത്വം നൽകി.