കായംകുളം: ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഇന്ന് കണ്ടല്ലൂർ ഒന്നിക്കും. ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തി വരുന്ന മനോജിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി ചെയർമാനും 15-ാം വാർഡ് മെമ്പർ ബീനാ സുരേന്ദ്രൻ കൺവീനറുമായുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ധനസമാഹരണം നടത്തുന്നത്.