ചാരുംമൂട് : ലഹരിക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായി ചാരുംമൂട് ടൗണിനു സമീപം അനധികൃതമായി പ്രവർത്തിച്ചു വന്ന തട്ടുകട നൂറനാട് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.കെ.പി. റോഡിൽ ചാരുംമൂട് മാർക്കറ്റിന് എതിർവശം കെ.ഐ.പി വക സ്ഥലത്ത് പ്രവർത്തിച്ചിരുന്ന തട്ടുകടയാണ് ഇന്നലെ ഉച്ചയോടെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. ഇവിടെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്ലന നടത്തിവരുന്നതായുള്ള നൂറനാട് പൊലീസിന്റെയും - എക്സൈസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് സ്വപ്ന സുരേഷ് പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികുമാർ, എസ്.ഐമാരായ എസ്.നിധീഷ് , ദീപു ആർ.പിള്ള , എക്സൈസ് റേഞ്ച് ഓഫീസർ എ. അതുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കട പൊളിച്ചു മാറ്റിയത്