 
ആലപ്പുഴ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരത്തിലെ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനായി ,ആലപ്പുഴ ഇന്നർ വീൽ ക്ലബിന്റെ വകയായി പ്രസിഡന്റ് ഡോ.നിമ്മി അലക്‌സാണ്ടർ സൂപ്രണ്ട് ശ്രദേവിക്ക് 30,000 രൂപയുടെ ചെക്ക് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, ഇന്നർ വീൽ ക്ലബ് വൈസ് പ്രസിഡന്റ് ഡോ.പത്മജ നമ്പൂതിരി, സെക്രട്ടറി ബിജി രാമനാഥൻ, ശുഭ ചന്ദ്രശേഖർ, സിസിലി ആന്റണി, ഷീല ഇപെൻ, ജിഷ രാജേഷ് എന്നിവരും പങ്കെടുത്തു.