ആലപ്പുഴ : നെല്ലു സംഭരണത്തിലെ അപാകതകളുടെ പേരിലും നാളികേര വില തകർച്ചയുടെ പേരിലും കേരള കോൺഗ്രസ് (എം)ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കൃഷിവകുപ്പിനെതിരെ രൂക്ഷ വിമർശനം. യോഗം രാഷ്ട്രീയകാര്യ സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം,ജന്നിംഗ്‌സ് ജേക്കബ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോസഫ് കെ.നെല്ലുവേലി, അഡ്വ. ജോസഫ് ജോൺ, ബിനു കെ.അലക്‌സ്, ബിനു ഐസക്ക് രാജു, അഡ്വ. പ്രദീപ് കൂട്ടാല, ജോസ് കൊണ്ടോടിക്കരി, ടി.കുര്യൻ, എം.എസ്.നൗഷാദലി, ഹരികുമാർ മാടായിൽ, ജോജി വൈലപ്പിള്ളി, ഷിബു ലൂക്കോസ്, കെ.പി.കുഞ്ഞുമോൻ, രാധാകൃഷ്ണക്കുറുപ്പ്, ഷീൻ സോളമൻ, സണ്ണി അഞ്ചിൽ, ബിനോയ് ഒലക്കപ്പാടി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ.സി.ഡാനിയേൽ, ജോണി പത്രോസ്, തോമസ് കളരിക്കൽ, നസീർ സലാം, എസ്.ഗോപിനാഥൻ നായർ, ബാബു ജോർജ് സത്രത്തിൽ തുടങ്ങിയവർ സംസാരിച്ചു.