hj
സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ചടയംമുറി സ്മാരക ഹാളിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് സംസ്ഥാന പ്രസിഡന്റ് പി.രാജു ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല,ജില്ലാ സെക്രട്ടറി ജസ്റ്റിൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.മോഹൻദാസ്, പി.വി.സത്യനേശൻ, എ.എം.ഷിറാസ്, ആർ.അനിൽകുമാർ, എൻ.എച്ച്.എം അഷറഫ്, റസീൽ എന്നിവർ സംസാരിച്ചു. യു.വി.വിനോദ് സ്വാഗതവും സോൾ സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ഡി.പി.മധു (പ്രസിഡന്റ്) പി.പ്രീത, പി.കെ.ജോൺ, വി.എഫ്.തോമസ് (വൈസ് പ്രസിഡന്റുമാർ) വി.എം.ജെസ്റ്റിൻ(സെക്രട്ടറി) താജുദീൻ, സി.പി.ശ്രീജ, സോൾ സിദ്ധാർത്ഥ് (അസി.സെക്രട്ടറിമാർ) കെ.എം.സലിം (ട്രഷറർ).