 
തുറവൂർ: പറയകാട് എസ്.എൻ.പി.എസ് പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ നാലുകുളങ്ങരയിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.വി. ബാബു ഉദ്ഘാടനം ചെയ്തു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം എസ്. കൽപ്പന ദത്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ദിലീപ് കണ്ണാടൻ, വാർഡ് അംഗം സുഗതൻ കാളപ്പറമ്പ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കേത്തലയ്ക്കൽ, ബീനാ ബൈജു, സജി കുപ്ലിത്തറ, സുധാകരൻ കണിച്ചുകാട്ട് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്. അനീഷ് സ്വാഗതവും ഷാജി കണ്ണാട്ട് നന്ദിയും പറഞ്ഞു.