ആലപ്പുഴ: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് ദേശീയ ഏകത ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിച്ച ഏകത ദിന കൂട്ടയോട്ടം ആലപ്പുഴ ബീച്ചിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി നഗര ചത്വരത്തിൽ അവസാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനംചെയ്തു. റഗ്ബി അസോസിയേഷൻ പ്രസിഡന്റ് നിമ്മി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ബിറ്റു ജോസ് സ്വാഗതം പറഞ്ഞു. ജോസഫ് ഇയോ, ആലപ്പി ബീച്ച് ക്ലബ് ഭാരവാഹികളായ സുജാത് കാസിം, റോയി പി.തിയോച്ചൻ എന്നിവർ സംസാരിച്ചു. റഗ്ബി ദേശീയ താരങ്ങളായ ഡോഡി ജെ.പീറ്റർ, ആർദ്ര ബി.ലാൽ, അതുൽ രാജ്, നിത്യ, സ്‌നേഹ, ഷിയ, ജെഫിൻ, ഗോഡ്വിൻ എന്നിവർ നേതൃത്വം നൽകി.