j
ജെന ജാഗരണ സദസ്സ്

ആലപ്പുഴ : ലഹരി ഭീകരതക്ക് എതിരെ ബി.ജെ.പി വള്ളികുന്നം കിഴക്ക് മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ ജന ജാഗരണ സദസ് നടത്തി.ജന ജാഗരണ സദസ് ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ.ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ഏരിയ പ്രസിഡന്റ് റീന അനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ഈരിക്കത്തറ രാജേന്ദ്ര നാഥ്,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ വള്ളികുന്നം,യുവമോർച്ച സംസ്ഥാന കമ്മറ്റി അംഗം ശ്യാം കൃഷ്ണ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്,യുവമോർച്ച ഏരിയ പ്രസിഡന്റ് സുബിത്,ബി.ജെ.പി ഏരിയ കമ്മറ്റി അംഗം കൃഷ്ണൻ നായർ ,ബി.ജെ.പി ഏരിയ പ്രസിഡന്റ് സുരേഷ് സോപാനം എന്നിവർ സംസാരിച്ചു. രഞ്ജിനി സുധീഷ് സ്വാഗതവും നാലാം വാർഡ് മെമ്പർ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.