അമ്പലപ്പുഴ: അമ്പലപ്പുഴ മേഖല കൺസ്ട്രക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘ് വണ്ടാനം യൂണിറ്റ് വാർഷികം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സനിൽകുമാർ അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി എം.എം.രാജേഷ്, യൂണിറ്റ് സെക്രട്ടറി എസ്.ബാബു, യൂണിറ്റ് ഖജാൻജി രമേശൻ, യൂണിറ്റ് അംഗം ആദർശ് മുരളി എന്നിവർ സംസാരിച്ചു.