 
എരമല്ലൂർ: കശാപ്പ് ശാലയിൽ കെട്ടിയിട്ടിരുന്ന എരുമ കയർ പൊട്ടിതോടെ വിരണ്ട് വിഭ്രാന്തി കാട്ടിയത് ആശങ്കയായി. എരുമ ചന്തിരൂർ മത്സ്യ മാർക്കറ്റിലാണ് എരുമ വിരണ്ട് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ ലേല മാർക്കറ്റിന് സമീപത്തെ കശാപ്പ് ശാലയിലാണ് സംഭവം. ലേലത്തറയിലേക്കു വന്നവരെ ആക്രമിക്കാൻ പാഞ്ഞടുത്ത എരുമയെ കണ്ട് പലരും ഓടിമാറി. അരൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും എരുമയ്ക്ക് മുന്നിൽ അവർ നിസഹായരായി. കശാപ്പ് ശാലയിലെ തൊഴിലാളികൾ സമീപത്തെ കെട്ടിടത്തിനുമുകളിൽ നിന്നു കയർ കെണി എറിഞ്ഞാണ് ഒടുവിൽ കീഴ്പ്പെടുത്തിയത്. മത്സ്യലേലവും മുടങ്ങിയതോടെ വില്പനക്കാരും വാങ്ങാനെത്തിയവരും നിരാശയോടെ മടങ്ങി.