മാന്നാർ: കുട്ടംപേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനാത്തിന്റെ നേതൃത്വത്തിൽ കൊച്ചുതെക്കേത്തിൽ ജംഗ്ഷനിൽ റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരെത്ത് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ.സന്തോഷ് വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡീക്കൻ സഞ്ജു പി.മാത്യു, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റെജി ജോർജ്, സെക്രട്ടറി എബി, ഇടവക ട്രസ്റ്റി, സെക്രട്ടറി, മറ്റ് യുവജനപ്രസ്ഥാനം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.