s
ഭരണിക്കാവ് - ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിക്കൽ തോട് പാലം പണി മുടങ്ങിയ നിലയിൽ.

കറ്റാനം: പാതി വഴിയിൽ മുടങ്ങി​യ പാലം നി​ർമ്മാണം നാട്ടുകാരെ വലയ്ക്കുന്നു. ഭരണിക്കാവ് ചുനക്കര പഞ്ചായത്തുകളുടെ അതിർത്തിയിൽ ടി.എ കനാലിലുള്ള പള്ളിക്കൽതോട് വലിയ പാലം നിർമ്മാണം ആണ് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്ത് 4 വർഷം മുൻപാണു പാലം പദ്ധതി തയ്യാറാക്കിയത്. പാലം നിർമ്മാണത്തിനു 25 ലക്ഷവും അനുബന്ധ റോഡിനു 12 ലക്ഷവും അനുവദിച്ചു. തുള്ളക്കുളം ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള പഴയ നടപ്പാലത്തിനു പകരമാണു പുതിയ പാലത്തിന് അനുമതി നൽകിയത്. പാലം പണി പൂർത്തീകരിക്കുന്നതോടെ കോമല്ലൂർ കല്ലുപുറം ജംഗ്ഷനെ കെ-പി റോഡിൽ അഞ്ചാം കുറ്റി ജംഗ്ഷനുമായി ബന്ധിപ്പിച്ചു ബസ് സർവീസ് ആരംഭിക്കാനായിരുന്നു നീക്കം. 2018 ലെ പ്രളയത്തോടെ ആദ്യം മുടങ്ങിയ നിർമ്മാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2020ൽ പുനരാരംഭിച്ചെങ്കി​ലും എങ്ങുമെത്താത്ത അവസ്ഥയാണ്.


പഴയ നടപ്പാലം അപകട സ്ഥിതിയിലായതോടെ നാട്ടുകാർ ആശങ്കയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കണം

വി.സി.സജീവ്, പ്രദേശവാസി.