ആലപ്പുഴ: നഗരത്തിൽ ആശ്രമം ജംഗ്ഷൻ-എൻ.സി ജോൺ കമ്പനി റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാത്തനാട് പോള ശ്രീ ഗുരുദേവ ദർശ പ്രചാരണ സംഘം പ്രസിഡന്റ് കെ.ബി.സാധുജൻ പൊലീസിനും മോട്ടോർ വാഹന വകുപ്പ് അധികാരികൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നഗരത്തിൽ കൊമ്മാടിപ്പാലം, ചാത്തനാട് കൊച്ചുകളപ്പര ഭാഗത്തെ രണ്ട് കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിവാക്കിന്നതിന് വാഹനങ്ങൾ തിരിച്ച് വിടുന്ന റോഡുകളുടെ വീതിക്കുറവും അമിത വേഗതയും അപകടങ്ങൾക്ക് ഇടയാക്കുന്നു. അമിത വേഗത നിയന്ത്രിക്കുൻ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന നടത്തണമെന്നും സാധുജൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.