ambala
എം.ഒ വാർഡിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു എം.ഒ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജാഥയും പൊതു സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ എം.ഒ വാർഡിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും വാർഡിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു എം.ഒ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സൈഫുദ്ദീൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ പി.ജെ. മാത്യു, സുനിൽ ജോർജ്, സി.വി. മനോജ്‌ കുമാർ,നസീം ചെമ്പകപ്പള്ളി,കെ. നൂറുദ്ദീൻ കോയ, എസ്. മുകുന്ദൻ, സലിം കൂരയിൽ, ജോസ് കുട്ടി, സഫിയത്ത്, വിഷ്‌ണു, റാഷിദ്‌, നജീം കോയ, മുഹമ്മദ് ഗുൽഷൻ,നഹ്യാൻ എന്നിവർ സംസാരിച്ചു.