t
t

മാന്നാർ: ചെങ്ങന്നൂർ പെരുമയിലൂടെ ധനസമാഹരണം നടത്തി രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് സജി ചെറിയാൻ എം.എൽ.എ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ നടക്കുന്ന സർഗ്ഗോത്സവ വേദിയിൽ പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറിന്റെ പ്രഗതി മ്യൂസിക്കൽ ലൈവ് പരിപാടിയിലാണ് സജി ചെറിയാൻ പ്രഖ്യാപനം നടത്തിയത്‌. നീണ്ട കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. വീട് നിർമ്മിക്കാൻ നാല് കൗണ്ടറുകളിൽ പെട്ടികൾ സ്ഥാപിച്ച് നടത്തുന്ന ധനസമാഹരണത്തിനായി എല്ലാവരും സഹായിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. കെ.എസ്. ഹരിശങ്കറിനെ സജി ചെറിയാൻ എം.എൽ.എ ആദരിച്ചു. ബി.കെ പ്രസാദ്, പി.എൻ. ശെൽവരാജൻ, എം.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.