ആലപ്പുഴ: സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സപ്ലൈക്കോ ജീവനക്കാർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവി ഡ് കാലത്ത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ പണിയെടുത്തെങ്കിലും അവരുടെ ശമ്പള പരിഷ്‌ക്കരണ കാര്യത്തിൽ സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും കെ.പി.രാജേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.പി.മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.രാജു സർവീസിൽ നിന്നും വിരമിച്ചവർക്കും കഴിഞ്ഞ പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല സംഘടനാ റിപ്പോർട്ടും. ജില്ലാ സെക്രട്ടറി ജെസ്റ്റിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ.വി.മോഹൻദാസ്, പി.വി.സത്യനേശൻ, എ.എം.ഷി റാസ്, ആർ.അനിൽകുമാർ, എൻ.എച്ച്.എം.അഷറഫ്, റസീൽ എന്നിവർ സംസാരിച്ചു. യു.വി.വിനോദ് സ്വാഗതവും സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡി.പി.മധു (പ്രസിഡന്റ്), പി.പ്രീത, പി.കെ.ജോൺ , വി.എം.തോമസ് (വൈസ് പ്രസിഡന്റുമാർ), വി.എം.ജെസ്റ്റിൻ (സെക്രട്ടറി), താജുദീൻ, സി.പി.ശ്രീജ, സോൾസിദ്ധാർത്ഥ് (അസി.സെക്രട്ടറിമാർ), കെ.എം.സലീം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.