ambala
ജില്ല വോളിബാൾ അസോ. നടത്തിയ ജില്ലാ ടീം സെലക്ഷൻ ക്യാമ്പ് അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: വോളിബാൾ അസോ. ജില്ലാ ടീം സെലക്ഷൻ ക്യാമ്പ് അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ശ്രീമൂലം ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.എസ്. ദേവരാജ് അദ്ധ്യക്ഷനായി. 13 വയസിൽ താഴെയുള്ള മിനി വിഭാഗത്തിൽ ഒൻപത് ടീമുകളും, 16 വയസിൽ താഴെയുള്ള സബ് ജൂനിയർ വിഭാഗത്തിൽ ഏഴ് ടീമുകളും പങ്കെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും 12 പേരടങ്ങുന്ന ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പാണ് നടത്തിയത്. വോളിബാൾ അസോ. ജില്ലാ പ്രസിഡന്റ് അജിത്ത് ലാൽ, സെക്രട്ടറി കെ.രാജൻ, ട്രഷറർ ജി.എൻ. രാജ്, ക്ലബ്ബ് ഭാരവാഹികളായ എസ്.രാജൻ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.