കുട്ടനാട്: സി.പി.എം ചമ്പക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുംന്തറ ശശികലയുടെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു. ഭവന നിർമ്മാണ കമ്മറ്റി ചെയർപേഴ്സണും ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.ജി.ജലജകുമാരി അദ്ധ്യക്ഷയായി.ജില്ലാ കമ്മറ്റിയംഗം സി.കെ.സദാശിവൻ, ഏരിയാ സെക്രട്ടറി കെ.എസ്. അനിൽകുമാർ, പി.സജിമോൻ എന്നിവർ സംസാരിച്ചു ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.അരുൺകുമാർ സ്വാഗതവും ബിബിൻ ബാബു നന്ദിയും പറഞ്ഞു.