കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ 90-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര സ്വാഗത സംഘം രൂപീകരണ യോഗം നവംബർ 4ന് നടക്കും. രാവിലെ 10.30ന് യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ചേരുന്ന യോഗം ചെയർമാൻ പി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, അഡ്വ. എസ്. അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ജി. ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ്. പ്രദീപ് കുമാർ നന്ദിയും പറയും.