ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ 56-ാമത് സ്ഥാപകദിനം ആഘോഷിച്ചു. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ പതാക ഉയർത്തി. ദീപാരാധന, പ്രാർത്ഥന എന്നിവ നടന്നു. ക്ഷേത്രം ശാന്തി സുനിൽകുമാർ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് സെക്രട്ടറി ബി. കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് ടി. മോഹൻകുമാർ, ജോ. സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ കെ.ആർ. രാജൻ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു. മുരളീധരൻ, ബി. അശോകൻ, വിനോദ് ബാബു, ഗോകുൽ ജി.ദാസ്, പ്രകാശൻ, ശിശുപാലൻ, ദേവദത്തൻ, ലേഖ മനോജ്, പ്രസന്ന ദേവരാജൻഷ ഉപദേശക സമിതി അംഗങ്ങളായ ഗോപിനാഥൻ, പി. രമേശൻ, സുരേഷ് പടീറ്റടുത്ത്, ആർ.എസ്. രാജൻ, ബി. പുഷ്പാംഗദൻ ആഡിറ്റ് കമ്മിറ്റി അംഗങ്ങളായ കെ. മംഗളൻ, ബി.സന്തോഷ് കുമാർ, സനൽ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളായ അർച്ചിത, ജിബിൻ ജോസ്, ലാവണ്യ, അഭിഷേക്, അഖി പ്രവീൺ, കൃഷ്ണവേണി പ്രസാദ്, ഹരിപ്രിയ, ദിയ ദേവകുമാർ, അനന്ദലക്ഷ്മി എന്നിവരെ ആദരിച്ചു.